
ബോളിവുഡിലെ മുന്‍നിര നായികയായ കിയാര അദ്വാനി ചെറിയ വേഷങ്ങളില്‍ നിന്നാണ് തന്റെ കരിയര്‍ തുടങ്ങിയത്. താരത്തിന്റെ കരിയര്‍ ബ്രേക്ക് ചെയ്തത് ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ചിത്രമായിരുന്നു. ഒരു സാധാ നായിക എന്ന ഇമേജില്‍ നിന്നും വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു അതില്‍ കിയാരയുടേത്. കബീര്‍ സിംഗ്, ഷേര്‍ഷ, ഭൂല്‍ ഭുലയ്യ 2, ഗോവിന്ദ നാം മേര, സത്യപ്രേം കി കഹാനി തുടങ്ങിയ സിനിമകളിലൂടെ താരം കൈയടി നേടി. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മികച്ച അഭിനയത്തിലൂടെ ബോളിവുഡിന്റെ താരറാണികളില്‍ ഒരാളായി കിയാര മാറി.
കരിയറിന്റെ പീക്ക് ടൈമില്‍ വച്ചാണ് ബോളിവുഡ് താരം സിദ്ധാര്‍ത്ഥിനെ കിയാര പരിചയപ്പെടുന്നതും ഡേറ്റ് ചെയ്യുന്നതും പിന്നീട് വിവാഹം ചെയ്തതും. ബോളിവുഡിന്റെ ക്യൂട്ട് പവര്‍ കപ്പിള്‍സായ താരദമ്പതിമാര്‍ക്ക് കഴിഞ്ഞ വര്‍ഷം സാരായ എന്നൊരു പെണ്‍കുഞ്ഞും ജനിച്ചു. അമ്മയായ ശേഷവും തന്റെ സമയം മകള്‍ക്കായി മാറ്റി വച്ചിരിക്കുന്ന കിയാര ചില അവാര്‍ഡ് ഷോകളിലും ഫാഷന്‍ റാമ്പുകളിലുമൊക്കെ തിളങ്ങുന്നത്. അവിടെയും തന്റേതായ ഒരു ഐഡന്റിറ്റി കൊണ്ടുവരാന്‍ താരത്തിനു കഴിയുന്നുണ്ട്.
ഇപ്പോഴിതാ ജിക്യു മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ യംഗ് ഇന്ത്യൻസ് അവാർഡ്സ് 2026 ൽ റെഡ് കാർപെറ്റിലെത്തിയ കിയാരയുടെ ബോള്‍ഡ് ലുക്കാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. ലെതര്‍ കോര്‍സെറ്റ് ടോപ്പും ഇല്ല്യൂഷന്‍ പെന്‍സില്‍ സ്കര്‍ട്ടുമാണ് താരം ധരിച്ചത്. ആന്റിഡോട്ട് സ്പെയ്സിന്റെ ലെതർ കോർസെറ്റ് ടോപ്പും ലെയ്സ് ട്യൂൾ സ്കർട്ടുമാണ് താരത്തിന്റെ ബോള്‍ഡ് ലുക്കിലുള്ളത്. ഒപ്പം എലഗന്റി ഒഫീഷ്യലിന്റെ എറ്റേണിറ്റി പോയിന്റഡ് ടോ ബ്ലാക്ക് സ്വീഡ് പമ്പ് ഷൂസുമാണ് താരം ധരിച്ചിരിക്കുന്നത്.
സ്ട്രാപ്പ്ലെസ് ഡിസൈനിൽ സ്കള്പ്ച്ചേഡ് ഡിസൈന്‍ഡ് നെക്ക്ലൈനും ഷാര്‍പ്പ് കോണ്ടൂർ ഫിറ്റുമുള്ള ബോഡി ഹഗ് കോര്‍സെറ്റും, ഫ്ലോറല്‍ പാറ്റേണുള്ള താരത്തിന്റെ ബോള്‍ഡ് ഫെമിനൈന്‍ ലുക്ക് നല്‍കുന്നുണ്ട്. താരത്തിന്റെ ഹോട്ട് ലുക്ക് ട്രെന്‍ഡിംഗായി മാറുകയാണ്. കിയാര ഹോട്ട് എന്നാണ് പല ആരാധകരും കമന്റുകളില്‍ കുറിക്കുന്നത്.






