
ബോളിവുഡ് താരം ഹൃത്വിക് റോഷന്റെയും സുസെയ്ന്‍ ഖാന്റെയും ഇളയ മകള്‍ ഹൃദാന്റെ 18 ാം ജന്മദിനമാണിന്ന്. മകന് ആശംസകള്‍ നേര്‍ന്ന് സുസെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിശ്വസിക്കാനാവാത്ത അത്രയും തിളക്കമുള്ള ഒരു ഹൃദയമാണ് നിന്റേത്. നിന്റെ കാഴ്ചപ്പാടുകള്‍ അത്രമേല്‍ സവിശേഷമാണ്.. എന്റെ ഹൃദാന്‍ ജാന്‍ പതിനെട്ടാം ജന്മദിനാശംസകള്. ലോകത്തെ നിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുക.നീ പോകുന്നിടത്തെല്ലാം നിന്റെ ആ മാന്ത്രികത പടര്‍ത്തുമെന്ന് എനിക്കറിയാം’ സുസെയ്ന്‍ കുറിച്ചു.
‘മുതിര്‍ന്നവരുടെ ലോകത്തേക്ക് നിനക്ക് സ്വാഗതം. ഇവിടെ നിന്നും കാലത്തിനപ്പുറത്തേക്ക് നിന്റെ നന്മയും വ്യക്തിത്വവും പടര്‍ത്തുക..ദൂരെയോ അരികെയോ എവിടെയാണെങ്കിലും ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകും. വാക്കുകള്‍ക്ക് അതീതമായി ഞാന്‍ നിന്നെ സ്നേഹിക്കുന്നു.നിന്റെ അമ്മയായതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു’ എന്ന വാക്കുകളോടെയാണ് സുസെയ്ന്‍ കുറിപ്പ് അവസാനിപ്പിച്ചത്.
ഹൃദാന്റെ കുട്ടിക്കാലം മുതലുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിടുട്ണ്ട്. നിരവധി താരങ്ങളും ആരാധകരുമാണ് ഹൃദാന്‍ ആശംസകളുമായി കമന്റ് ബോക്സില്‍ എത്തുന്നത്. സുസെയ്ന്റെ കുറിപ്പിന് പിന്നാലെ ഹൃദാന്റെ മുത്തച്ഛനും പ്രശസ്ത സംവിധായകനുമായ രാകേഷ് റോഷനും ആശംസകളുമായി രംഗത്തെത്തി. 'അങ്ങനെ അവന് 18 വയസ്സ് തികഞ്ഞു, എന്റെ പ്രിയപ്പെട്ട ചെറുപ്പക്കാരന് ജന്മദിനാശംസകള്' എന്നാണ് അദ്ദേഹം കുറിച്ചത്.
2014-ല്‍ വിവാഹമോചിതരായെങ്കിലും, മക്കളുടെ കാര്യത്തില്‍ ഹൃത്വിക് റോഷനും സുസെയ്ന്‍ ഖാനും പുലര്‍ത്തുന്ന മാതൃകാപരമായ സൗഹൃദവും സഹകരണവും ബോളിവുഡില്‍ ഏറെ പ്രശംസിക്കപ്പെടാറുണ്ട്. ഇരുവരും പുതിയ പങ്കാളികളുമായി സന്തോഷകരമായ ജീവിതം നയിക്കുമ്പോഴും മക്കളുടെ ജന്മദിനങ്ങളും വിശേഷങ്ങളും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്.






