
ആലപ്പുഴ : സുധാകരൻ സഹോദരൻ ജി ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പുഷ്പാർച്ചന നടത്താൻ എത്തിയത്. ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സംബന്ധിച്ച പ്രസ്താവനകൾ വിവാദമായിരുന്നു. ആലപ്പുഴ ചാരുംമൂട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ ആണ് സുധാകരൻ പുഷ്പാർച്ചന നടത്തിയത്.
സിപിഐഎം ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് രക്തസാക്ഷി മണ്ഡപം. പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ 7 നാണ് സുധാകരന്റെ സഹോദരന് ഭുവനേശ്വരന്‍ രക്തസാക്ഷിയായത്. പാര്‍ട്ടിക്കു വേണ്ടിയായി തന്റെ പിന്നീടുളള ജീവിതമെന്ന് ജി.സുധാകരന് പിന്നീട് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പന്തളം എന്‍.എസ്.എസ് കോളേജ് സമരങ്ങളും ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വവും സുപ്രധാനമാണ്.






