പൂപ്പാറ: ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ഇടുക്കി പൂപ്പാറയിലെ പന്നിയാര്‍ പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങളാണ് ഇവിടെ നീക്കം ചെയ്യുന്നത്. ഇതില്‍ 56 ഉടമകള്‍ തങ്ങളുടെ കെട്ടിടങ്ങള്‍ സ്വമേധയാ പൊളിച്ചുനീക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ബാക്കി റവന്യൂവകുപ്പ് എത്തി പൊളിക്കുകയാണ്.
2007 ല്‍ വിഎസ് അച്യൂതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഒഴിപ്പിക്കലിന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കുന്നത്. ദേവികുളം കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും ഒഴിപ്പിക്കല്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ആരാധനാലയങ്ങളും 26 വീടുകളും ഇതില്‍പെടുന്നു.
വേനലില്‍ ശാന്തമായി കാണപ്പെടുമെങ്കിലും മഴക്കാലത്ത് ഏറെ സജീവമാകുന്നതാണ് പന്നിയാര്‍പുഴ. ഡാമൊക്കെ തുറക്കുന്ന സാഹചര്യത്തിലെ ദുരന്തനിവാരണം കൂടി കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍. പല കെട്ടിടങ്ങളും പുഴയിലേക്ക് ഇറങ്ങിയാണ് സ്ഥിതി ചെയ്യുന്നത്. 10 കുടുംബങ്ങള്‍ ഇവിടെ സ്ഥിരതാമസക്കാരായിരുന്നു. മറ്റുള്ളവര്‍ക്ക് പലയിടങ്ങളിലും വീടുണ്ട് എന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 500-ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ശാന്തന്‍പാറ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ കെട്ടിട ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
ഒഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന 29 കുടുംബങ്ങള്‍ക്ക് നേരത്തെ തന്നെ പഞ്ചായത്ത് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ നല്കിയ 24 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇപ്പോള്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

Comments