
ചെന്നെ: അസാധാരണമായി കയറിവന്ന ഒരു പൊതുശത്രു മൂലം 50 വര്‍ഷത്തെ ശത്രുത അവസാനിപ്പിക്കാന്‍ ഡിഎംകെയും എഐഎഡിഎംകെയും. വിജയ് എന്ന ഒരാളോടുള്ള ഭയം തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കുകയാണ്. നടന് വിജയ്യുടെ രാഷ്ട്രീയ പ്രവേശനം അസാധ്യമെന്ന് കരുതിയ ദ്രാവിഡ പാര്‍ട്ടികളുടെ ഒരുമിക്കലിന് വഴി തുറക്കുന്നതായിട്ടാണ് വിവരം.
സിനിമയിലെ തിരക്കഥ പോലെ തോന്നിക്കുന്ന സംഭവവികാസങ്ങളാണ് തമിഴ്നാട്ടില്‍ അരങ്ങേറുന്നത്. വിജയ് തന്റെ ജനപ്രീതിയിലൂടെ ഡിഎംകെയെ വര്‍ഷങ്ങളോളം അധികാരത്തിന് പുറത്തിരുത്തിയ എംജിആറിനെപ്പോലെ ഒരു പ്രതിഭാസമായി മാറുമെന്ന് ഉദയനിധി സ്റ്റാലിനുമായി അടുത്ത നില്ക്കുന്ന നേതാക്കള്‍ ഭയപ്പെടുന്നു. മറുവശത്ത്, ജയലളിതയുടെ മരണശേഷം തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട എഐഎഡിഎംകെയും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.
ഈ സാഹചര്യത്തില്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയില്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യവും പുതു തലമുറിയിലെ വോട്ടര്‍മാരുമാണ് ഈ സ്ഥിതിക്ക് കാരണം. പതിറ്റാണ്ടുകളായി തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വന്ദ്വത്തെ തകര്‍ക്കാന്‍ വിജയ്യുടെ സിനിമ പരിവേഷത്തിനും യുവജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തിനും കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
യുവ വോട്ടര്‍മാര്‍ പാരമ്പര്യമായി പിന്തുടര്ന്നുപോന്ന ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് മാറി നേതൃത്വത്തിനും പ്രവര്‍ത്തനമികവിനും മുന്‍ഗണന നല്കുന്നു. തമിഴ് രാഷ്ട്രീയം ദശാബ്ദങ്ങളായി എം. കരുണാനിധിയുടെയും എംജിആറിന്റെയും ബന്ധത്തെയും പിന്നീട് അവര്‍ക്കിടയിലുണ്ടായ പിളര്‍പ്പിനെയും ചുറ്റിപ്പറ്റിയായിരുന്നു. സിനിമയിലൂടെ എംജിആറിനെ വളര്‍ത്തിയെടുത്തത് കരുണാനിധിയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയും എംജിആര്‍ എഐഎഡിഎംകെ രൂപീകരിക്കുകയും ചെയ്തതോടെ തമിഴ്നാട് ഈ 'രണ്ടു പാര്‍ട്ടി' കളുടെ പോരാട്ടഭൂമിയായി മാറി. അതിനുശേഷം മറ്റൊരു പാര്‍ട്ടിക്കും സ്വതന്ത്രമായി ഈ രണ്ട് വമ്പന്മാരെ വെല്ലുവിളിക്കാന്‍ കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസിന് വിജയ്യുടെ ടിവികെ വഴി ഗുണം ലഭിക്കുന്നത് തടയാന്‍ ബിജെപി ഈ രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു പാലമായി പ്രവര്‍ത്തിച്ചേക്കാം എന്നാണ് വിവരം. വിജയ്യുടെ വരവ് രാഷ്ട്രീയ സമവാക്യങ്ങളെ അത്രത്തോളം മാറ്റിമറിച്ചിരിക്കുന്നു. തങ്ങളുടെ അസ്തിത്വം തന്നെ അപകടത്തിലാണെന്ന് തിരിച്ചറിയുന്ന ഈ രണ്ട് ശത്രുക്കള്‍ നിലനില്‍പ്പിനായി ഒന്നിച്ചാല്‍, അത് തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകും. അഞ്ച് പതിറ്റാണ്ടിന് ശേഷം ദ്രാവിഡ ആധിപത്യം വലിയ വെല്ലുവിളിയെ നേരിടുകയാണ്.






