
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍സി ചര്‍ച്ചകളില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഏക പേര് സഞ്ജു വി സാംസണ് എന്നാണ്. റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്ന ബാറ്റിംഗ് മികവും ശാന്തമായ നേതൃപാടവവും കൈമുതലായുള്ള മലയാളി താരം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തുകയാണ്.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ പടിവാതില്ക്കല് നില്‍ക്കെ, സെലക്ടര്‍മാരുടെ പ്രിയങ്കരനായി സഞ്ജു മാറുകയാണ്. ഇതിന് കാരണം താരം ലോകകപ്പിലും പിന്നാലെ ഐപിഎല്ലിലും നടത്തുന്ന മികച്ച പ്രകടനമാണ്. ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ 321 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായ സഞ്ജുവാണ് നീലപ്പടയെ കിരീടത്തിലേക്ക് നയിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി താരം ഈ സീസണില്‍, വെറും 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ട്.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറാതെ ടീമിനെ നയിക്കാനുള്ള സഞ്ജുവിന്റെ മികവ് സൂര്യകുമാറിന് പകരക്കാരനായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നു.
നിലവിലെ നായകന് സൂര്യകുമാര്‍ യാദവിന്റെ ഫോമില്ലായ്മ ബിസിസിഐയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് സൂചന. മുംബൈ ഇന്ത്യന്‍സിനായി നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന സൂര്യകുമാറിന് ലോകകപ്പിലും താളം കണ്ടെത്താനായിരുന്നില്ല. സെലക്ഷന് കമ്മിറ്റിക്കുള്ളില്‍ തന്നെ സൂര്യകുമാറിന്റെ സ്ഥാനത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നതായാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നായകനായി പ്രഖ്യാപിച്ചില്ലെങ്കില്‍ പോലും സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കി ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ബിസിസിഐ ഒരുങ്ങുകയാണ്. പഞ്ചാബ് കിംഗ്സിനെ പ്ലേഓഫിലെത്തിച്ച ശ്രേയസ് അയ്യര്‍ മറ്റൊരു കരുത്തനായ അവകാശിയാണെങ്കിലും, ദേശീയ ടീമിലെ നീണ്ട ഇടവേള അദ്ദേഹത്തിന് വിനയാകുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയാല്‍ മാത്രമേ ശ്രേയസിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളൂ. വരാനിരിക്കുന്ന വിദേശ പര്യടനങ്ങള്‍ സഞ്ജു സാംസണ് എന്ന നായകന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അതൊരു പുതിയ ചരിത്രമാകും.




