മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലിന്നും സ്വന്തം വീട്ടിലെ കുട്ടിയായി, ബാലാമണിയായി സ്ഥാനം പിടിച്ചിരിക്കുന്ന താരമാണ് നവ്യ നായര്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്ത താരം പിന്നീട് തിരിച്ചുവന്നത് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ്. എന്നാല്‍ മടങ്ങിവരവില്‍ സിനിമയേക്കാളേറെ നവ്യ ശ്രദ്ധ കൊടുത്തത് തന്റെ മാതംഗി എന്ന നൃത്തവിദ്യാലയത്തിനും നൃത്തവേദികള്ക്കുമാണ്.
ചടുലതാളങ്ങളോടും ലാസ്യഭാവങ്ങളോടും നവ്യ വേദിയിലെത്തുമ്പോള്‍ ക്ലാസിക്കല്‍ നൃത്തമിഷ്ടപ്പെടാത്തവര് പോലും ആസ്വദിച്ചിരിക്കുന്ന വീഡിയോകള്‍ വൈറലായി മാറിയിട്ടുണ്ട്. നവ്യയുടെ നൃത്തവീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ വലിയ തോതില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും യാത്രാചിത്രങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളും മുൻ ഇന്ത്യൻ ഓൾറൗണ്ടറുമായ യുവരാജ് സിംഗിനെ കണ്ട സന്തോഷം പങ്കിടുകയാണ് നവ്യ നായര്‍. തൃശൂരിൽ നടന്ന ചടങ്ങിൽ വെച്ചാണ് താൻ ഏറെ ആരാധിക്കുന്ന താരത്തെ നവ്യ നേരിൽ കണ്ടത്. താൻ ഏറെ ആദരവോടെ കാണുന്ന താരത്തെ നേരിൽ കണ്ട സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
‘‘ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച ഒരാളോടൊപ്പം വേദി പങ്കിടാൻ കഴിയുന്നത് അഭിമാനകരമായ നിമിഷം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് യുവിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് നവ്യ കുറിച്ചത്. ചടങ്ങിനിടെ തന്റെ മകൻ സായി കൃഷ്ണയ്ക്ക് വേണ്ടി യുവരാജ് സിങ്ങിന്റെ കൈയൊപ്പ് പതിപ്പിച്ച ബാറ്റ് സ്വന്തമാക്കിയ താരം, മകന് നൽകാൻ ഇതിലും മികച്ചൊരു സമ്മാനം വേറെയില്ലെന്നും കൂട്ടിച്ചേർത്തു.

ചടങ്ങിൽ വെച്ച് ക്രിക്കറ്റിനെക്കുറിച്ചും യുവരാജിന്റെ ഐതിഹാസിക പ്രകടനങ്ങളെക്കുറിച്ചും നവ്യ സംസാരിച്ചു. താൻ മകനോട് എപ്പോഴും പറയുന്ന ഒരു കാര്യത്തെക്കുറിച്ച് നവ്യ വേദിയിൽ വെച്ച് യുവരാജിനോട് പറഞ്ഞു. ‘‘ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഞാൻ മകനുമായി സംസാരിക്കാറുണ്ട്. ആ സമയത് ഞാൻ എന്റെ മകനോട് പറയാറുണ്ട്, ആര് എങ്ങനെ കളിച്ചാലും ശരി, യുവരാജ് ഒരു ഓവറിൽ അടിച്ചുകൂട്ടിയ ആ സിക്സറുകൾ, അത് ഇനി ആരും ആവർത്തിക്കാൻ പോകുന്നില്ല...’’ നവ്യയുടെ ഈ വാക്കുകൾ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
തന്റെ പ്രിയപ്പെട്ട താരത്തിൽ നിന്ന് ലഭിച്ച ഈ അഭിനന്ദനത്തിന് കൂപ്പുകൈകളോടെയാണ് യുവരാജ് മറുപടി നൽകിയത്. ക്രിക്കറ്റിനെക്കുറിച്ച് ഇതിൽ കൂടുതൽ വിവരം തനിക്കില്ലെന്ന് നവ്യ തമാശരൂപേണ പറയുകയും ചെയ്തു.
ആരാധകരും ജീവനക്കാരും നാട്ടുകാരും ചേർന്ന് പൂരാവേശത്തോടെ യുവരാജിനെ ആനയിച്ചു. വേദിയിലെത്തിയ യുവരാജിനെ ആരാധകര്‍ ആർപ്പുവിളിയോടെ സ്വീകരിച്ചപ്പോൾ ഒരിക്കൽ കൂടി കൊച്ചി സ്റ്റേഡിയത്തിലെത്തിയ പ്രതിനിധിയായിരുന്നു എന്ന് യുവരാജ് സിംഗും പറഞ്ഞു.

Comments