
ചെന്നൈ: കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ ആദ്യ പ്രതികരണം. ഡിഎംകെ സഖ്യത്തിൽ ജയിച്ചിട്ടും നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയിരുന്നില്ല. മാത്രമല്ല ടിവികെയെ പിന്തുണയ്ക്കാം എന്ന കോണ്ഗ്രസ് തീരുമാനത്തിന് പിന്നാലെ അതേ ദിവസം ഡിഎംകെ ഇന്ത്യ സഖ്യം വിടുകയും ചെയ്തു. എന്നാൽ മറ്റുള്ളവർ തന്നെ കാണാൻ എത്തി. ടിവികെയ്ക്ക് പിന്തുണ നൽകുമ്പോഴും ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് പറഞ്ഞവർക്ക് നന്ദി. പല സാധ്യതകളും മുന്നിൽ വന്നെന്നും എന്നാൽ പാർട്ടി മികച്ച തീരുമാനം എടുത്തു എന്നും സ്റ്റാലിൻ പറഞ്ഞു.
X (formerly Twitter) (https://twitter.com/mkstalin/status/2053072589741072446?ref_src=twsrc%5Etfw)
M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) on X
என் உயிரோடு கலந்திருக்கும் தலைவர் கலைஞரின் அன்பு உடன்பிறப்புகளுக்கும், என் உயிர்நிகர் தமிழ்
மக்களுக
അതേസമയം 5 നാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു. 108 സീറ്റിൽ നിന്ന് 120 എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്ക്ക് സമയം അനുവദിച്ചു. ആദ്യം മുതലേ എം എൽ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിൽ ഉടക്കിട്ടിരുന്ന ഗവർണർ, ആദ്യം കൂടിക്കാഴ്ചക്ക് സമയം നൽകുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 120 എം എൽ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയിൽ യൂ ടേൺ എടുത്ത് മടങ്ങിയതോടെയാണ് അഭ്യൂഹം ശക്തമായത്. എന്നാൽ ഇത് വാർത്തയായതിന് പിന്നാലെ ഗവർണർ, വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. ഇതനുസരിച്ച് വിജയ് ഉടൻ തന്നെ ലോക്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഗവർണറുടെ അനുവാദം ലഭിച്ചാൽ സത്യപ്രതിജ്ഞയുടെ സമയവും സ്ഥലവും കുറിക്കപ്പെടും.







Comments