
മകള്‍ മിതാലിയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നടി ശാന്തി കൃഷ്ണ. അമേരിക്കയിലെ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മിതാലിയുടെ ഓണേഴ്സ് ഗ്രാജുവേഷന് സെറിമണിയുടെ വിശേഷങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചത്. ബിരുദദാന ചടങ്ങില്‍ മകനും മകള്‍ക്കുമൊപ്പം പങ്കെടുക്കുന്ന മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ പ്രിയപുത്രി മിതാലിയുടെ ആര് ഐ ടി ഓണേഴ്സ് പ്രോഗ്രാം. അമേരിക്കയിലെ റോച്ചെസ്റ്ററിലുളള ആ ഐ ടിയില്‍ നടന്ന ഓണേഴ്സ് ഗ്രാജുവേഷന് സെറിമണി. നിന്നെക്കുറിച്ച് എനിക്ക് വളരെയധികം അഭിമാനമുണ്ട്-ശാന്തി കൃഷ്ണ കുറിച്ചു. മിതാലിയുടെ ഈ വിലിയ നേട്ടത്തില്‍ സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ആശംസകളുമായി എത്തുകയാണ്.
‘അഭിനന്ദനങ്ങള്‍ മിഥാലി! മികച്ച വിജയത്തോടെ ബിരുദം നേടിയ നിന്നെ ഓര്‍ത്ത് എനിക്ക് ഒരുപാട് അഭിമാനമുണ്ട്. നിനക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മകനും മകള്‍ക്കും ഒപ്പം ഈ ദിവസം ആഘോഷിക്കാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ്. ഈ നല്ല നിമിഷത്തിന് ദൈവത്തിന് നന്ദി.' കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശാന്തി കൃഷ്ണ കുറിച്ചത്.
രണ്ടാം വിവാഹത്തില്‍ ശാന്തി കൃഷ്ണയ്ക്കുളള രണ്ട് മക്കളാണ് മിഥുനും , മിതാലിയും. തന്റെ രണ്ട് മക്കള്‍ക്ക് ലഭിക്കുന്ന ഓരോ വിജയവും തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്ന് താരം നേരത്തെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും കരിയറിനും വലിയ പ്രാധാന്യം നല്കുന്ന ശാന്തി കൃഷ്ണയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്.






