
മസ്കത്ത്: ഒമാനിൽ നിരോധിച്ച പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള പാരിസ്ഥിതിക നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു.
പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം ലംഘിക്കുന്നതായി കണ്ടെത്തിയാൽ 50 ഒമാനി റിയാലിൽ കുറയാത്തതും 1,000 ഒമാനി റിയാലിൽ കൂടാത്തതുമായ ഭരണപരമായ പിഴ ചുമത്തും. നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴത്തുക ഇരട്ടിയാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.






