
തിരുവനന്തപുരം : യുഡിഎഫിന്റെ വിജയത്തില്‍ മുസ്ലിംലീഗ് നിര്‍ണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷിയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി. ഡി സതിശൻ. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ്. അതിന്റെ ഗുണം വര്‍ഗീയശക്തികള്‍ക്കാണ്. അതിനെ ചെറുത്തു തോല്പിക്കാന് ശക്തമായ നടപടിയെടുക്കും. വിദ്വേഷപ്രചാരണത്തോട് ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ബിജെപിയാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. കേരളത്തെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു.
ഇന്ധനവില വര്‍ധനവിന്റെ ഭാരം ജനങ്ങളെ കൂടുതല്‍ ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുകയാണെന്നും സതീശന് പറഞ്ഞു.






