തൊടുപുഴ: തെരഞ്ഞെടുപ്പിനു പിന്നാലെ ഇടുക്കിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡീന്‍ കുര്യാക്കോസ് എം.പി. മൂക്കാതെ പഴുത്ത നേതാവെന്നു ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു തുറന്നടിച്ചു. എം.പിയെക്കൊണ്ട് ഡി.സി.സിക്ക് ഒരു ഗുണവുമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതേസമയം, ഡി.സി.സി. പ്രസിഡന്റിനെ വിമര്‍ശിച്ച് ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തി.
സംഘടനയെ നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ ഒരു സഹായവും എം.പി. ചെയ്യുന്നില്ലെന്നു ഡി.സി.സി. പ്രസിഡന്റ് ആരോപിച്ചു. പി.ടി. തോമസിന്റെ വിയര്‍പ്പും അധ്വാനവുമാണു ഡീന്‍ കുര്യാക്കോസിന്റെ എം.പി. സ്ഥാനം. എം.പി. എന്നാല്‍ മെംബര്‍ ഓഫ് പാര്‍ലമെന്റ് എന്നാണ്, മെംബര്‍ ഓഫ് പഞ്ചായത്ത് ആകരുത്'-മാത്യു വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടെ വി.ഡി. സതീശനെ അനുകൂലിച്ചു പ്രകടനം നടത്തിയവര്‍ക്കെതിരേ ഇടുക്കി ഡി.സി.സി. നടപടിയെടുത്തിരുന്നു. ഇതിനെ ഡീന്‍ കുര്യാക്കോസ് പരസ്യമായി ചോദ്യംചെയ്തതാണ് ഡി.സി.സി പ്രസിഡന്റിനെ ചൊടിപ്പിച്ചത്.
ഡീന്‍ കുര്യാക്കോസിന്റെ നടപടിയെക്കുറിച്ചു തത്കാലം കൂടുതല്‍ പറയുന്നില്ലെന്നും സി.പി. മാത്യു പറഞ്ഞു. 'ജില്ലയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഏതു പക്ഷത്താണെന്ന് അടുത്ത ദിവസങ്ങളില്‍ മനസിലായല്ലോ. ഇക്കാര്യം ഡീന്‍ കുര്യാക്കോസ് ഓര്‍ക്കുന്നതു നല്ലതായിരിക്കും'-അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ പദവികളില്‍നിന്നു നീക്കുമെന്ന ഡി.സി.സിയുടെ ഭീഷണി ക്രൂരമാണെന്ന് ആയിരുന്നു ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണു നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയമെന്നും അത് ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാന്‍ നേതൃത്വത്തിന് കഴിയണമെന്നും അമിതമായി അച്ചടക്കത്തിന്റെ വാള് ഉയര്‍ത്തിക്കാട്ടുന്ന കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും ഡീന്‍ പ്രതികരിച്ചിരുന്നു. ഡി.സി.സി. പ്രസിഡന്റ് ഓരോ ദിവസവും ഓരോ നേതാക്കളെ പരസ്യമായി ആക്ഷേപിക്കുന്നുവെന്നു ഡി.സി.സി. ജനറല്‍ സെക്രട്ടറി അരുണ്‍ പൊടിപാറ ആരോപിച്ചു. ഡി.സി.സി. പ്രസിഡന്റിനെ സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നും അരുണ്‍ ആവശ്യപ്പെട്ടു.
ഇത്രയും മൂപ്പ് തത്കാലം മതിയെന്നു ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിജോ മാണി സാമൂഹിക മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ആള് പഴുത്തു ചീഞ്ഞ് നാറുന്നുവെന്ന് ഡി.കെ.ടി.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി ആക്ഷേപിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഡി.സി.സി. പ്രസിഡന്റിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Comments