ഗാസിയാബാദ്: ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിക്കു വീരോചിത സ്വീകരണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണു സംഭവം.
ഹിന്ദു യുവ വാഹിനിയുടെ മുന്‍ അംഗം സുശീല്‍ പ്രജാപതിയെ പുഷ്പമാല അണിയിച്ചും തോളിലേറ്റിയുമായിരുന്നു രാജകീയ സ്വീകരണം. വെള്ള വസ്ത്രം ധരിച്ച് ജമന്തിമാല ധരിച്ച് പ്രജാപതിയുമായി ഒരുസംഘം റോഡ് ഷോ നടത്തുകയും ചെയ്തു. അനുയായികള്‍ അദ്ദേഹത്തെ തോളില്‍ ചുമന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കൈകൊടുത്തും വിജയ റാലി നടത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയുടെ ചുറ്റുമുള്ളവര്‍ വിജയചിഹ്നം കാണിക്കുന്നതും കാണാം. മറ്റുള്ളവര്‍ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുമുണ്ട്. നിയമപരമായ പരിശീലനത്തിനായി അഭിഭാഷകനെ പരിചയപ്പെടുത്താമെന്നു വാഗ്ദാനംചെ്ത് എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയെ ഫ്ളാറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സുശീല്‍ പ്രജാപതി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിനാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. ഒമ്പത് മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ 17നാണ് പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയത്.


