നാദാപുരം: കല്ലാച്ചി ടൗണ്‍ നവീകരണത്തിന്റെ ഭാഗമായ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുന്നത് വ്യാപാരികള്‍ക്ക് വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ടെന്നും ടൗണ്‍ നവീകരണത്തിനു സ്‌ഥലം വിട്ടുനല്‍കിയവര്‍ക്കാണ് മഴക്കാലത്ത് വെള്ളകെട്ട് മൂലം നാശനഷ്‌ടങ്ങള്‍ വന്നുചേരുന്നതെന്നും ഇതിനു പരിഹാരമായില്ലെങ്കില്‍ സമരമുഖത്തേക്ക് ഇറങ്ങുമെന്നും വ്യാപാരികള്‍ പറഞ്ഞു. കൗണ്‍സില്‍ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത് ഇഖ്‌ബാല്‍ ഉദ്‌ഘാടനം ചെയ്‌തു. എം.സി ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ഇല്ലത്ത് സ്വാഗതം പറഞ്ഞു. റ്റാറ്റ അബ്‌ദുറഹിമാന്‍ വരവ് ചെലവ് കണക്കവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കണേക്കല്‍ അബ്ബാസ്, ജലീല്‍ വാണിമേല്‍, എന്‍.എസ്.ബി അസീസ്, സതീഷന്‍ ചേലക്കാട്, തേറത്ത് കുഞ്ഞികൃഷണന്‍, സി.കെ അബ്‌ദുള്ള, റഹ്‌മത്ത് ചിറക്കല്‍, സലാം സ്‌പീഡ്, തണല്‍ അശോകന്‍, സുധീര്‍ ഒറ്റപുരക്കല്‍, ടി. മൊയ്‌തൂട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ദിനേശന്‍ എം.സി പ്രസിഡന്റ്, ഷംസുദ്ദീന്‍ ഇല്ലത്ത് ജനറല്‍ സെക്രട്ടറി, തൈക്കണ്ടി മൊയ്‌തൂട്ടി ട്രഷറര്‍ എന്നിവരെ തെരെഞ്ഞെടുത്തു.




