
പേരാമ്പ്ര: വിസ്‌ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കടിയങ്ങാട്‌പാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അല്‍ഹിക്‌മ ഇസ്ലാമിക് ദഅവ സെന്റര്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ് ഉദ്‌ഘാടനം ചെയ്‌തു. ഇത്തരം സ്‌ഥാപനങ്ങള്‍ പ്രദേശത്തെ മത സാമൂഹ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിസ്‌ഡം ജില്ലാ പ്രസിഡന്റ് ടി.പി അബ്‌ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെകട്ടറി നാസര്‍ ബാലുശേരി ഉപഹാരങ്ങള്‍ വിതരണം ചെയ്‌തു. മേനിക്കണ്ടി മൊയ്‌തു, കെ. അബ്‌ദുല്‍ നാസര്‍ മദനി, ഒ.കെ ലത്തീഫ്, വി.വി നൗഫല്‍, കെ. റഷീദ്, പി.പി മുഹമ്മദ് അബ്‌ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍ഭയത്വം തൗഹീദിലൂടെ എന്ന വിഷയത്തില്‍ മൗലവി ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തി.



