
ബാലുശ്ശേരി: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജനപങ്കാളിത്തത്തോടെ തയ്യാറാക്കിയ ദിനാവസ്‌ഥാ വിശകലന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായുള്ള ജനകീയ കാലാവസ്‌ഥാ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തച്ചയില്‍ അധ്യക്ഷനായ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്‌മയില്‍ കുറുമ്പൊയില്‍ ഉദ്‌ഘാടനം ചെയ്‌തു.
ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി പി.എ ഹൃദ്യരേവതി വെതര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. വയലട, തലയാട്, കക്കയം മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്‌തമാക്കി.
ചെങ്കുത്തായ ചരിവുകളും അപക്ഷയം സംഭവിച്ച പാറകളും മേല്‍മണ്ണിലെ അശ്രദ്ധ ഇടപെടലുകളും ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി രണ്ട് ദിവസത്തില്‍ കൂടുതല്‍ പ്രതിദിന മഴ 100 മില്ലിമീറ്ററില്‍ കടന്നാല്‍ കനത്ത ജാഗ്രത വേണമെന്നും നിര്‍ദേശിച്ചു. പ്രഫ. ടി.പി കുഞ്ഞിക്കണ്ണന്‍ കാലാവസ്‌ഥ വ്യതിയാനവും ഗ്രാമീണ സമ്പദ് വ്യവസ്‌ഥയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സി.ഡബ്ലിയു.ആര്‍.ഡി.എം. മുന്‍ ശാസ്‌ത്രജ്‌ഞന്‍ ഡോ. അബ്‌ദുല്‍ ഹമീദ് മൈക്രോഗ്രിഡ് ക്ലൈമറ്റ് മോഡലിങിലെ ജനപങ്കാളിത്ത രീതിശാസ്‌ത്രം വിശദീകരിച്ചു. മൂന്നാം വര്‍ഷ പഠനത്തില്‍ പുഴകളിലെ ജലനിരപ്പ്, മണ്ണിലെ ഈര്‍പ്പം എന്നിവയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
കക്കയംപെരുവണ്ണാമുഴി റിസര്‍വോയര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇണഞഉങയില്‍ പ്രത്യേക പരിശീലനം നല്‍കാനും ശുപാര്‍ശ ചെയ്‌തു. സാഹിത്യ പരിഷത്ത് ബാലുശേരി മേഖലാ പ്രസിഡന്റ് കെ.കെ സത്യന്‍ സ്വാഗതവും സെക്രട്ടറി മുരളി മേലേടത്ത് നന്ദിയും പറഞ്ഞു.



