
കൂരാച്ചുണ്ട:് കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഗ്രിസ്‌റ്റാക്ക് കര്‍ഷക രജിസ്‌ട്രേഷന്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്‌ഘാടനം ചെയ്‌തു. വികസനകാര്യ സ്‌റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദുമോള്‍ തോമസ് കളപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. കൃഷിഭവനുമായി ബന്ധപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ അഗ്രിസ്‌റ്റാക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഈ മാസം 26 വരെ കൂരാച്ചുണ്ട് കൃഷിഭവനില്‍ രജിസ്‌ട്രേഷന് സൗകര്യമുണ്ട്. കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, നികുതി ചീട്ട്, ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈല്‍ എന്നിവയുമായി എത്തുക. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം. ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെറിയാന്‍ ജോസഫ് അറക്കല്‍, കൃഷി ഓഫീസര്‍ രാജി പി.പി, കൃഷി അസിസ്‌റ്റന്റുമാരായ പ്രബിത ടി.വി, എം. ദൃശ്യ, പെസ്‌റ്റ് സ്‌കൗട്ട് ഷൈജ എന്നിവര്‍ സംസാരിച്ചു.



