മലപ്പുറം: അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കുമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ ഒമ്പതിന് ഫോട്ടോയും ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പും സഹിതം കൊണ്ടോട്ടി കൊട്ടുക്കരയിലുള്ള ഷിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ എത്തണം. ക്ലാസ്സില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു.




