
രാമപുരം: വ്യാപാരി വ്യവസായ ഏകോപന സമിതി രാമപുരം, പനങ്ങാങ്ങര സംയുക്‌ത യൂണിറ്റിന്റെ ജനറല്‍ ബോഡിയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനപ്രതിനിധികളുടെ സംഗമവും നടന്നു. യൂത്ത് വിംഗ് സംസ്‌ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അക്രം ചുണ്ടയിലിന് സ്വീകരണവും നല്‍കി. യൂണിറ്റ് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കുകയും ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ഗഫൂര്‍ പാലപ്രയുടെ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ടി.എസ്. മൂസു ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി തോട്ടത്തൊടി മുസ്‌തഫ, ട്രഷറര്‍ കലകപ്പാറശാക്കിര്‍, മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി തിരൂര്‍ക്കാട്, മണ്ഡലം ട്രഷറര്‍ അനീസ് മുല്ലപ്പള്ളി, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം, ഏലച്ചോല കുഞ്ഞുമൊയ്‌തീന്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി. ഗഫൂര്‍ പ്രസിഡന്റായും ടി. മുസ്‌തഫ ജനറല്‍ സെക്രട്ടറിയായും ഇ.സി. കുഞ്ഞിമൊയ്‌ദീന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.



