
വള്ളിക്കുന്ന്: വിശിഷ്‌ട സേവനത്തിനുള്ള രാഷ്ര്‌ടപതിയുടെ 2026 വര്‍ഷത്തെ ഫയര്‍ സര്‍വീസ് മെഡല്‍ നേടിയ മുക്കടക്കാട്ട് രാജേന്ദ്ര നാഥിന് അരിയല്ലൂര്‍ പൗരാവലിയുടെ ആദരവ് നല്‍കി. വള്ളിക്കുന്ന് റെയില്‍വേ സേ്‌റ്റഷന്‍ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. ബഷീര്‍ പരിപാടി ഉദ്‌ഘാടനം ചെയ്യുകയും രാജേന്ദ്രനാഥിന് മൊമെന്റോ നല്‍കുകയും ചെയ്‌തു. മുഖ്യ സംഘാടകരായ സംസ്‌കൃതി വള്ളിക്കുന്നിന് വേണ്ടി അംഗങ്ങള്‍ മൊമെന്റോ നല്‍കി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇര്‍ഷാദ് അരിയല്ലൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിനയന്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചാ യത്ത് വാര്‍ഡ് അംഗങ്ങളായ ഐ.പി. ആബിദ്, ഇ.കെ. വിക്രമന്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ കോശി പി. തോമസ്, ടി.കെ. മുരളീധരന്‍, സുനില്‍കുമാര്‍, വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ഹംസക്കോയ, ഷൈജു, റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് വേണ്ടി ശിവദാസന്‍, സുരേഷ് പ്രസംഗിച്ചു. സി. ജനീഷ്, അദൈ്വത് കൃഷ്‌ണ എന്നിവര്‍ പൊന്നാടയണിയിച്ചു. രാജേന്ദ്രനാഥ് മറുപടി പ്രസംഗം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ അനൂപ് കുമാര്‍ സ്വാഗതവും ബിജു പാറോല്‍ നന്ദിയും പറഞ്ഞു.



