കുഴല്‍മന്ദം: കേരളത്തില്‍ ഭരണം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കോട്ടായിയില്‍ പ്രകടനം നടത്തി. പെരുംകുളങ്ങര കേന്ദ്രീകരിച്ചു നടന്ന ആഹ്ലാദ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനം കൂട്ടുമുക്ക് ജങ്ഷനില്‍ സമാപിച്ചു. ലഡു വിതരണവുമുണ്ടായി. ആഹ്ലാദ പ്രകടനത്തിനു മണ്ഡലം പ്രസിഡന്റ് രാജകൃഷ്ണന്, മണ്ഡലം സെക്രട്ടറി പി.ആര്. രമേശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.




