
വണ്ടിത്താവളം: കുറ്റിപ്പാടത്ത് നിര്‍മാണം പൂര്‍ത്തിയായ കനാല്‍പ്പാലത്തില്‍ കൈവിരി നിര്‍മിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം. ആറുമാസം മുന്‍പ് പാലം വാഹന സഞ്ചാരത്തിന് തുറന്നുകൊടുത്തിരുന്നു. എന്നാല്‍ പാലത്തിനിരുവശത്തും കമ്പികള്‍ സ്‌ഥാപിച്ചതല്ലാതെ ഇതുവരേയും കൈവരി നിര്‍മിച്ചിട്ടില്ല. ബന്ധപ്പെട്ട കരാറുകാരന്‍ കൈവരി നിര്‍മാണം നടത്തുമെന്ന് പറഞ്ഞ് അഞ്ച് മാസം കഴിഞ്ഞിരിക്കുകയാണ്.
രാത്രിസമയത്ത് പാലത്തില്‍ ഇരുവശത്തും വാഹനങ്ങളെത്തിയില്‍ കൈവരിയില്ലാത്തത് അപകടത്തിനിടയാക്കുമെന്ന് ആശങ്കയുണ്ട്. അഞ്ച് സ്വകാര്യ ബസുകള്‍ക്ക് പുറമെ നിരവധി ഇതരവാഹനങ്ങളും പതിവായി സഞ്ചരിക്കുന്ന പ്രധാനപാതയാണിത്. പള്ളം, മുട്ടിച്ചിറ, തണ്ണര്‍പ്പന്തല്‍, ആനമാറി നിന്നുള്ള പാതകള്‍ ഒന്നിക്കുന്ന നാല്‍ക്കവലയിലാണ് പാലം നിലകൊള്ളുന്നത്.



