പാലക്കാട്: അകത്തേത്തറ നടക്കാവ് മേല്‍പ്പാലം നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് നിര്‍ദേശം നല്കാന് സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ. ശിവരാജേഷ് പറഞ്ഞു. നിലവില്‍ മുന്ന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. 2021 ല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ അനന്തമായി നീളുന്നതിന്റെ വിശദമായ വിവരങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി വി.ഡി. സതീശന് നല്‍കും.




