കുന്നംകുളം: നഗരസഭ ആര്‍ത്താറ്റ് കുടുംബാരോഗ്യ ക്രേന്ദ്രത്തില്‍ സ്ഥാപിച്ച ഹോര്‍മോണ്‍ അനലൈസര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം മുന്‍സിപ്പാലിറ്റിയിലെ ആദ്യത്തെ സംരംഭമാണ് ഹോര്‍മോണ്‍ അനലൈസര്‍. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു വൈസ് ചെയര്മാന് പി.ജി. ജയപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ ഷജീഷ് സംസാരിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനായ ഡോ. ശ്രുതി, മറ്റ് ജീവനക്കാര്‍, എച്ച്.എം.സി അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ ജിഷ ഗംഗാധരന് സ്വാഗതവും ജെ.എച്ച്.ഐ യു.ആര്. ഷിജി നന്ദിയും രേഖപ്പെടുത്തി.




