
അന്തിക്കാട്: താന്ന്യം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയായി വി.ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേറ്റ ടീം യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ആഹ്‌ളാദ പ്രകടനം നടത്തി.
മണ്ഡലം കമ്മറ്റി ഓഫീസില്‍നിന്നും ആരംഭിച്ച ആഹ്‌ളാദ പ്രകടനം ഷെഡ് സ്‌റ്റോപ്പ്, മൂന്നും കൂടിയ സെന്റര്‍, താന്ന്യം സെന്റര്‍ എന്നീ സ്‌ഥലങ്ങളിലൂടെ നടന്ന് പെരിങ്ങോട്ടുകര കിഴക്കേ നടയില്‍ സമാപിച്ചു. വാദ്യ മേളങ്ങളും, വഴിയാത്രകാര്‍ക്കും, സെന്ററുകളിലെ കടകളിലും മധുരവിതരണം നടത്തി. ആഹ്‌ളാദ പ്രകടനത്തിന് നേതൃത്വം നല്‍കിയത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയന്‍, കോണ്‍ഗ്രസ് നേതാക്കളായ വി.കെ പ്രദീപ്, രാമന്‍ തമ്പൂതിരി, ഷാഫി കല്ലുംകടവ്, ഹബീബുള്ള, എം.കെ ചന്ദ്രന്‍, ബിന്ദു ശരവണന്‍, മാധവന്‍ നായര്‍, പോള്‍ പുലിക്കാട്ടില്‍, റോയ് ആന്റണി, പ്രമോദ് കണിമംഗലത്ത്, ബെന്നി തട്ടില്‍, അലി സഗീര്‍, ശ്രീധരന്‍, സക്കീന റസാഖ്, ഡെയ്‌സി പോള്‍സണ്‍, ഷിബിത സലീഷ്, ശിവജി കൈപ്പുള്ളി, സലീഷ് കരിപ്പാറ, വിന്‍സെന്റ് കുണ്ടുകുളങ്ങര, ഷംസുദീന്‍ കടുകപ്പീടികയില്‍, പ്രമോദ് കണിമംഗലത്ത്, നിസാര്‍ കുമ്മംകണ്ടത്ത്, കെ.എന്‍ വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



