തളിക്കുളം: ഓണറേറിയം 3000 രൂപ വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും അഭിനന്ദനങ്ങള്‍ അറിയിച്ച് ആശാ പ്രവര്‍ത്തകര്‍ ലഡു വിതരണം നടത്തി. കേരള പ്രദേശ് ആശാ വര്‍ക്കേഴ്സ് ഐ.എന്‍.ടി.യു.സി തളിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന സദസും സംഘടിപ്പിച്ചു.
നാട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രമേഷ് അയിനിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇ .ബി .വിജന അധ്യക്ഷത വഹിച്ചു. തളിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ്. സുല്‍ഫിക്കര്‍, മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതു പ്രേംലാല്‍, മിനി ഉദയകുമാര്‍, പി.വൈ. ജിംഷാദ് പ്രസംഗിച്ചു.




