
ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പുല്ലൂര്‍ ചമയം നാടകവേദി മെയ് 19,20,21 മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ നാടക ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോസ്. ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.
ചമയം പ്രസിഡന്റ് എ.എന്‍ രാജന് അധ്യക്ഷത വഹിച്ചു. തുറവന്‍കാട് സ്കൂള്‍ ഹെഡ്ഡ്മിസ്ട്രസ് ജര്‍മിയ, പി.വി വിശാഖന്, കണ്‍വീനര്‍ സജു ചന്ദ്രന്, ചമയം സെക്രട്ടറി വേണു എളന്തോളി എന്നിവര്‍ സംസാരിച്ചു.
ക്യാമ്പ് ഡയറക്ടര്‍ പ്രശസ്ത നാടക പ്രവര്ത്തകന് രഞ്ജു കാര്‍ത്ത്യായനി, ഗോപി വി.എം, കെ.വി കൃഷ്ണന്, ഡോ.ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.



