
ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധിക വരുമാനമായി പനങ്കുരുവിന് ന്യായ വില ലഭിക്കുന്നത് സഹായകമാകുന്നു. മുന്‍കാലങ്ങളില്‍ ഇതുപയോഗിക്കാതെ നശിച്ചു പോകുകയായിരുന്നു. എന്നാലിപ്പോള്‍ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നതിലുമധികം വരുമാനം ലഭിക്കുന്നു. സുഗന്ധ മുറുക്കാനുള്ളതാണ് പനങ്കുരുവിന്റെ പാക്കെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ ശരിയായ ഉപയോഗം എന്താണെന്ന കാര്യത്തില്‍ വ്യക്‌തതയില്ല. കേരളത്തിന് പുറത്തേക്കാണ് ഇവ കയറ്റി അയയ്‌ക്കുന്നത്.
പനങ്കുരു അതിന്റെ വള്ളിയോടൊപ്പം കിലോയ്‌ക്ക് 13 രൂപ മുതല്‍ വില ലഭിക്കുന്നു. കായുടെ മൂപ്പനുസരിച്ചാണ് വില. പഴുത്ത് പാകമായ പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് കഴുകിയെടുത്ത് ഉണങ്ങിയാണ് സൂക്ഷിക്കുക. ഇത്തരത്തിലുണങ്ങിയ പനങ്കുരുവിന് 40 രൂപ മുതല്‍ വില ലഭിക്കും. വലുപ്പമുള്ള പനങ്കുല 500 കിലോയും അതിലധി കമോവരെ തൂക്കം ലഭിക്കും. ലാഭമുള്ള വ്യാപാരമാണെങ്കിലും ഇതിന്റെ പണി അല്‌പം പ്രയാസമേറിയതാണ്. പനയില്‍ കയറി വടത്തില്‍ കുലകെട്ടിയിറക്കണം. വള്ളി ചെത്തിയെടുത്ത് ചാക്കില്‍ നിറയ്‌ക്കണം. ഇതിനിടെ ഇതിന്റെ നീര് ദേഹത്ത് പറ്റിയാല്‍ അസഹനീയമായ ചൊറിച്ചിലും സഹിക്കണം. ചുമന്ന് വാഹനത്തില്‍ മാര്‍ക്കറ്റിലെത്തിക്കുമ്പോഴാണ് വില ലഭിക്കുക.
പലയിടത്തും പറമ്പുടമസ്‌ഥര്‍ സ്വന്തമായി ഈ പണി ചെയ്യാറില്ല. മറ്റാരെങ്കിലും ചോദിച്ചാല്‍ വെട്ടിയെടുക്കാന്‍ അനുവദിക്കാറാണുള്ളത്. എങ്കിലും പനങ്കുല വെട്ടുന്നതിനെ പറമ്പുടമസ്‌ഥര്‍ നിരുത്സാഹപ്പെടുത്താറില്ല. ഇവ പനയില്‍ നിന്നാല്‍ ആ പ്രദേശത്തെല്ലാം പനയുടെ തൈകള്‍ വളര്‍ന്ന് കൃഷിയിടം നശിപ്പിക്കും. വര്‍ഷം ഒരു പനയില്‍നിന്ന് മൂന്നും നാലും കുലകള്‍ വരെ ലഭിക്കാറുണ്ട്. നിലവില്‍ മാര്‍ക്കറ്റില്‍ പനങ്കുരുവിന് ഡിമാന്റ് വര്‍ധി ക്കുകയാണ്.



