
കാഞ്ഞിരപ്പള്ളി: നൂറുകണക്കിനാളുകള്‍ക്ക് അത്താണിയായിരുന്ന പാലം ഒലിച്ചു പോയിട്ട് അഞ്ച് വര്‍ഷം. പുല്ലകയാറിന് കുറുകെ വലയിഞ്ചിപ്പടി പാലം 2021ലെ പ്രളയ ത്തില്‍ തകര്‍ന്നുപോയിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായി. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും ഇരുകരകളിലെ ജനങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരവുമായ പാലം പുനര്‍നിര്‍മ്മിച്ചു കിട്ടേണ്ടത് അനിവാര്യമാണ്.
കര്‍ഷകരും കൂലിപ്പണിക്കാരും ധാരാളമായി താമസിക്കുന്ന ഇവിടെ ആറ്റില്‍ വെള്ളംകൂടിയാല്‍ മൂന്നു കിലോമീറ്റര്‍ നടന്നുവേണം മറുകരയിലെത്താന്‍. സ്‌കൂളില്‍ എത്താന്‍ കുട്ടികള്‍ മാസം 500 രൂപ നല്‍കണം.
നിരവധി നിവേദനങ്ങള്‍ നടത്തിയിട്ടും നാളിതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പാലം പുനര്‍ നിര്‍മ്മിക്കാന്‍ പഴയ സര്‍ക്കാരൊ ജനപ്രതിനിധികളെ തയാര്‍ ആയിരുന്നില്ല.



