വെള്ളികുളം: മലയോര മേഖലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്ക് നൂറ് ശതമാനം വിജയം കരസ്‌ഥമാക്കിക്കൊണ്ട് വെള്ളികുളം സെന്റ്. ആന്റണീസ് ഹൈസ്‌കൂള്‍ വീണ്ടും വിജയക്കൊടി പാറിച്ചു.
വെള്ളികുളം സെന്റ്. ആന്റണീസ് ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ 51 വിദ്യാര്‍ത്ഥികളും ഉന്നത മാര്‍ക്കോടെ വിജയിച്ചത് നാടിന് അഭിമാനമായി. റിജോ ജോണ്‍, ജെസിയമോള്‍ എന്നിവര്‍ ഫുള്‍ എ പ്ലസ് കരസ്‌ഥമാക്കി. മൂന്നുപേര്‍ക്ക് 9 പ്ലസ്, നാല് പേര്‍ക്ക് 7 പ്ലസ് എന്നിവ കരസ്‌ഥമാക്കി. കിലോമീറ്ററുകള്‍ യാത്ര ചെയ്‌തും പ്രതികൂല കാലാവസ്‌ഥയെ നേരിട്ടുമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത്.
ചിട്ടയായ പരിശീലനവും അധ്യാപകരുടെ അര്‍പ്പണ ബോധവുമാണ് വിജയത്തിന്റെ അടിസ്‌ഥാനം. ഏതാനും വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം സ്‌കൂള്‍ കരസ്‌ഥമാക്കി വരുന്നു.
വിദ്യാര്‍ഥികളെയും, പരിശീലിപ്പിച്ച അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ വേകത്താനം, ഹെഡ്‌മാസ്‌റ്റര്‍ സോജന്‍ ജോര്‍ജ് ഇളംതുരുത്തിയില്‍, പി.ടി.എ. പ്രസിഡന്റ് മനേഷ് കൊല്ലിത്തടത്തില്‍, മാര്‍ട്ടിന്‍ പി. ജോസ് പ്ലാത്തോട്ടം, ജോമി ആന്റണി കടപ്ലാക്കല്‍, സിസ്‌റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ ചെരുവന്‍പറമ്പില്‍, സിനി ജിജി വളയത്തില്‍, ആല്‍ഫി ബാബു വടക്കേല്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.




