
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ സാമ്പിളുകളുമായി ഓടിമടുക്കുന്നു. സെന്റ് ലൈസ്‌ഡ് ലാബ് ഏറെ അകലെയായതാണ് ദുരിതത്തിനു കാരണം. നാളുകളായുള്ള പരാതിയാണെങ്കിലും പരിഹരിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണു പരാതി.
വിവിധ വാര്‍ഡുകളിലായി ആയിരക്കണക്കിന് രോഗികളാണു കിടത്തി ചികിത്സയിലുള്ളതും എത്തുന്നതും. ഈ രോഗികള്‍ക്കെല്ലാം ഒട്ടുമിക്ക ദിവസവും രക്‌തം, കഫം, മൂത്രം തുടങ്ങിയ വിവിധ പരിശോധനകള്‍ നടത്തേണ്ടി വരുന്നുണ്ട്.
സെന്റ്‌ലൈസ്‌ഡ്് ലാബായ പൊടിപാറ ലാബിലാണു രോഗികള്‍ ഈ പരിശോധകള്‍ക്കൊക്കെ സമീപിക്കുന്നത്. മിക്ക രോഗികളുടെയും കൂട്ടിരിപ്പുകാരിലേറെയും സ്‌ത്രീകളും കുട്ടികളുമായിരിക്കും. പലരും ആദ്യമായി ആശുപത്രിയില്‍ എത്തുന്നവരുമാകും. രക്‌ത പരിശോധനയ്‌ക്ക് ഡോക്‌ടര്‍ കുറിച്ച് നല്‍കിയാല്‍ നഴ്‌സുമാര്‍ എടുത്തു നല്‍കുന്ന രക്‌തസാമ്പിളുകളുമായി ഏറെ അലഞ്ഞാണ് ലാബിലെത്തുക. ലാബില്‍ എത്തിയാലും തിരക്ക് കാരണം പണമടയ്‌ക്കുന്നതിനും തുടര്‍ന്ന് രക്‌തസാമ്പിളുകള്‍ പരിശോധനയ്‌ക്ക് നല്‍കുന്നതിനും മണിക്കൂറുകള്‍ നിരയില്‍ കാത്ത് നില്‍ക്കണം. ഇത് സ്‌ത്രീകളും കുട്ടികളുമടക്കുള്ള കൂട്ടിരിപ്പുകാര്‍ക്ക് ഏറെ വിഷമകരമാണ്. ഈ സമയം വാര്‍ഡില്‍ രോഗി ഒറ്റയ്‌ക്കായിരിക്കും. എന്തെങ്കിലും ആവശ്യം വന്നാല്‍ രോഗി പ്രതിസന്ധിയിലാകും. രാത്രി സമയത്ത് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്‌ത സാമ്പിളുമായി പരിശോധനയ്‌ക്കായി ലാബിലേക്ക് പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്.
വാര്‍ഡുകളില്‍ തന്നെ രോഗികളുടെ രക്‌തസാമ്പിളുകള്‍ ശേഖരിക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ സഹായകരമാകും.
രക്‌ത പരിശോധന ഫലവും ഈ കൗണ്ടറില്‍ നിന്നും നല്‍കണം. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ഇത്തരത്തില്‍ രക്‌തം എടുക്കുന്നതിനും സാമ്പിളുകള്‍ ശേഖരിക്കുന്നതിനും കുത്തിവയ്‌പ് മുറിയോട് ചേര്‍ന്ന് പ്രത്യേകം കൗണ്ടര്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന രക്‌ത സാമ്പിളുകള്‍ ജീവനക്കാര്‍ പൊടിപാറ ലാബില്‍ എത്തിക്കും.
പിന്നീട്, ഇവിടെ നിന്നും പരിശോധന ഫലം വാങ്ങി അത്യാഹിതത്തിലുള്ള രോഗികള്‍ക്ക് ഈ കൗണ്ടറില്‍ നിന്നു തന്നെ പരിശോധന ഫലവും നല്‍കുകയും ചെയ്യും. ഇത് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് വലിയ ഗുണമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.



