കൊല്‍ക്കത്ത: മഴ തടസമായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിനു ബാറ്റിങ് തകര്‍ച്ച.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിന് 147 റണ്ണെടുത്തു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെ മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍മാരായ റയാന്‍ റികല്‍ടണും (ആറ്) രോഹിത് ശര്‍മയും (13 പന്തില്‍ രണ്ട് സിക്‌സറടക്കം 15) തുടക്കത്തിലെ മടങ്ങി. റികല്‍ടണിനെയും നമന്‍ ധീറിനെയും (0)
കാമറൂണ്‍ ഗ്രീന്‍ ഒരേ ഓവറില്‍ പുറത്താക്കി. രോഹിതിനെ സൗരഭ് ദുബെയുടെ പന്തില്‍ കാമറൂണ്‍ ഗ്രീന്‍ ക്യാച്ചെടുത്തു പുറത്താക്കി. തിലക് വര്‍മ (32 പന്തില്‍ 20), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 26) എന്നിവര്‍ മെല്ലെപ്പോയതും തിരിച്ചടിയായി.





