കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണിന് ഇന്നവസാനം. മൂന്ന് ടീമുകളാണ് കിരീട ധാരണത്തിനായി ഒരുങ്ങി നില്‍ക്കുന്നത്‌്. 12 കളികളില്‍നിന്ന് 23 പോയിന്റ് വീതമുളള ഈസ്‌റ്റ് ബംഗാള്‍, നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് കിരീടപ്പോരാട്ടത്തില്‍ മുന്നിലുള്ളത്.
ഗോള്‍ശരാശരിയില്‍ മുന്നിലുള്ള ഈസ്‌റ്റ് ബംഗാളാണ് ഒന്നാമത്. ബഗാന്‍ രണ്ടാമതാണ്. മൂന്നാം സ്‌ഥാനത്തുള്ള ബംഗളുരു എഫ്.സിക്കും 23 പോയിന്റാണെങ്കിലും അവരുടെ സീസണിലെ മത്സരങ്ങള്‍ അവസാനിച്ചു. ഇന്നു വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ ഈസ്‌റ്റ് ബംഗാള്‍ ഇന്റര്‍ കാശിയെയും ബഗാന്‍ എസ്.സി. ഡല്‍ഹിയെയും നേരിടും. മികച്ച ഗോള്‍ ശരാശരിയുള്ള ഈസ്‌റ്റ് ബംഗാളിനാണു കിരീട സാധ്യത ഏറ്റവും കല്‍പ്പിക്കുന്നത്‌്. അവര്‍ ഏതെങ്കിലും ആഭ്യന്തര കിരീടം നേടിയിട്ട് 22 വര്‍ഷമായി എന്ന പ്രത്യേകതയുമുണ്ട്. 2003-04 സീസണിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് കിരീടമാണ് അവസാനം നേടിയത്. സുഭാഷ് ഭൗമിക്കാണ് അന്ന് ടീമിനെ പരിശീലിപ്പിച്ചത്.
12 കളികളിലായി 13 പോയിന്റുമായി 10-ാം സ്‌ഥാനത്തുള്ള ഇന്റര്‍ കാശി നിലവിലെ സാഹചര്യത്തില്‍ ഈസ്‌റ്റ് ബംഗാളിനു ഭീഷണിയല്ല. കൊല്‍ക്കത്തയിലെ തന്നെ കിഷോര്‍ ഭാരതി ക്രീരാംഗനിലാണു മത്സരമെന്നതും ഈസ്‌റ്റ് ബംഗാളിന് അനുകൂലമാണ്. സീസണില്‍ ആകെ മൂന്ന് മത്സരങ്ങളാണ് അവര്‍ ജയിച്ചത്.
രണ്ടാം സ്‌ഥാനത്തുള്ള ബഗാന്‍ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണു സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹിയെ നേരിടുന്നത്. ഡല്‍ഹിക്കെതിരേ ജയിക്കുകയും ഈസ്‌റ്റ് ബംഗാള്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്‌താലെ ബഗാനു കിരീടം നിലനിര്‍ത്താനാകു. ബഗാനും ഡല്‍ഹിയും തമ്മില്‍ ഇതുവരെ 14 മത്സരങ്ങള്‍ നടന്നു. എട്ട് മത്സരങ്ങള്‍ ജയിച്ച ബഗാനാണു മുന്‍തൂക്കം. രണ്ട് മത്സരങ്ങളിലാണു ഡല്‍ഹി ജയിച്ചത്. നാല് സമനിലകളും പിറന്നു.
12 കളികളില്‍നിന്ന് 22 പോയിന്റ് വീതമുള്ള പഞ്ചാബ് എഫ്.സിയും മുംബൈ സിറ്റിയും നാലും അഞ്ചും സ്‌ഥാനങ്ങളിലുണ്ട്‌്. അവര്‍ കിരീടപ്പോരാട്ടത്തിനില്ലെങ്കിലും സ്‌ഥാനം മെച്ചപ്പെടുത്താനാകും. ബഗാനും ഈസ്‌റ്റ് ബംഗാളും തോല്‍ക്കുകയും ചെയ്‌താല്‍ മാത്രമാണ് അവര്‍ക്കു സാധ്യത. ബംഗളുരുവിനും മററുള്ളവരുടെ ജയവും തോല്‍വിയും മാത്രമാണു കിരീടത്തിലേക്കുള്ള വഴി.
പഞ്ചാബും മുംബൈ അവരുടെ മത്സരങ്ങള്‍ ജയിച്ചാല്‍ ബംഗളുരു മൂന്നില്‍നിന്നു താഴേയ്‌ക്കു പോകും. ഇന്നത്തെ മത്സരങ്ങള്‍ സമനിലയായാല്‍ പരസ്‌പരമുള്ള മത്സരങ്ങളും ഗോള്‍ ശരാശരിയും കണക്കിലെടുത്ത് ചാമ്പ്യനെ നിശ്‌ചയിക്കും. ഭരണപരമായ അനിശ്‌ചിതത്വം കാരണം ടൂര്‍ണമെന്റ് വൈകിയതിനാലാണ് തയാറാക്കിയ ചുരുക്കിയ ഫോര്‍മാറ്റ് മത്സരത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. അതിനാല്‍ ഓരോ പോയിന്റും വിലപ്പെട്ടതായി.
13 കളികളില്‍നിന്നു മൂന്ന് പോയിന്റ് മാത്രം നേടിയ മുഹമ്മദന്‍ തരംതാഴ്‌ത്തപ്പെട്ടു. 13 കളികളില്‍നിന്നു 17 പോയിന്റുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്‌ഥാനത്തു ഫിനിഷ് ചെയ്‌തു. 17 നു നടന്ന മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളും ബഗാനും 1-1 നു സമനിലയില്‍ പിരിഞ്ഞതും ടൂര്‍ണമെന്റിന്റെ പിരിമുറുക്കം കൂട്ടി.




