
ഗായകന് ഷാന്‍ തന്റെ ഭാര്യ രാധിക മുഖര്‍ജിക്ക് ജന്മദിനത്തില് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുനന്ത്. രാധികയെ തന്റെ സമാധാനം എന്നാണ് ഷാന്‍ വിശേഷിപ്പിച്ചത്.
‘സുന്ദരിയായ രാധികയ്ക്ക് ജന്മദിനാശംസകള്. ശരിക്കും നീ എന്റെ സമാധനം ആണ്.ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവള് ഒരുപാട് മാന്ത്രികത സൃഷ്ടിച്ചിട്ടുണ്ട്, അത് ഇപ്പോഴും തുടരുന്നു..എന്റെ ജീവിതത്തില്‍ 'എന്റെ ജീവന്' ലഭിക്കാന്‍ ഞാന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടവനാണ്,’ ഷാന്‍ കുറിച്ചു. രാധികയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള സുന്ദരമായ ചില നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ഹൃദ്യമായ കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
2000-ല്‍ വിവാഹിതരായ ഷാനും രാധികയും രണ്ട് പതിറ്റാണ്ടിലേറെയായി മാതൃകാപരമായ ദാമ്പത്യജീവിതം നയിക്കുന്നവരാണ്. തങ്ങള്‍ക്കിടയിലുള്ള ശക്തമായ സൗഹൃദമാണ് ഈ ബന്ധത്തിന്റെ അടിത്തറയെന്ന് ഇരുവരും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ തങ്ങളുടെ വിവാഹ ജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ചത്. സോഹം, ശുഭ് എന്നീ രണ്ട് ആണ്മക്കളാണ് ഇവര്‍ക്കുളളത്.






