
തമിഴിലെ ശ്രദ്ധേയനായ നടനാണ് ജയ്. മതം മറിയ തീരുമാനത്തെക്കുറിച്ച് ജയ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
' 2011 മുതലാണ് ഞാന്‍ ഈ വിശ്വാസത്തിലേക്ക് താല്‍പര്യം കാണിച്ച് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ശബരിമലയില്‍ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. പക്ഷെ ചില അപമാനങ്ങള്‍ നേരിട്ടു. ക്ഷേത്രങ്ങളില്‍ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങള്‍ നടന്നു. തുടരെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ മസ്ജിദില്‍ പോയി. ഞാന്‍ വരിയില്‍ വന്നു. മസ്ജിദിനുളളില്‍ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല.
പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടന്ന് തോന്നി. അതിനുളളില്‍ വന്നാല്‍ ദൈവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവര്‍ വലുതായി കാണില്ല. നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സ്‌പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോള്‍ എന്റെ പേഴ്‌സണല്‍ ക്യാരക്ടര്‍ മാറാന്‍ തുടങ്ങി' , ജയ് പറഞ്ഞു.
2002-ല്‍ ഭഗവതി എന്ന സിനിമയില്‍ വിജയുടെ അനിയന്റെ വേഷം ചെയ്തുകൊണ്ടാണ് ജയ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 'സുബ്രഹ്മണ്യപുരം', ' എങ്കേയും എപ്പോതും' , ' രാജാ റാണി' തുടങ്ങിയ ചിത്രങ്ങളിലൂടെ ജയ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി.






