
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞു. ടൗൺ ഹാൾ പരിസരത്തുനിന്ന് ആന ഇടഞ്ഞ് ഓടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോ റിക്ഷയും ആന തകർത്തു. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.പ്രദേശത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും കാറും ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്.കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് വിരണ്ടോടി ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം തകർത്ത് മുന്നോട്ടോടി.ഓഫീസ് സമയമായതിനാൽ റോഡിൽ നിറയെ വാഹനങ്ങളായിരുന്നു.യാത്രക്കാർ വാഹനങ്ങൾ വഴിയിൽ നിർത്തി ഇറങ്ങിയോടുകയായിരുന്നു.
ആനയെ പൂര്‍ണമായി തളച്ചെന്ന് പറയാൻ സാധിക്കില്ല. ഒരു വീടിന്റെ സമീപത്താണ് ആനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്റ് സ്ക്വാഡും പൊലീസും സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് തൃശ്ശൂര്‍ മേയര്‍ നിജി പറഞ്ഞു.ആനയെ നനച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ ആശങ്കയ്ക്ക് വിരാമമായിട്ടുണ്ട്. ആനയിപ്പോള്‍ ശാന്തനാണ്. പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച സമയത്താണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന വിരണ്ടോടിയത്.






