
തിരുവനന്തപുരം: പിണറായിയുടെ വീടുകളില്‍ ഇ.ഡി. നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്. ഇത് പിണറായിക്ക് എതിരേയല്ല പാര്‍ട്ടിക്കെതിരേയുള്ള കടന്നാക്രമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ അക്രമം കൊണ്ട് പിണറായിയെതേയോ സിപിഐഎമ്മിനെയോ ദുര്ബ്ബലപ്പെടുത്താനാകില്ലെന്നും പറഞ്ഞു.
ഈ കേസ് വിവിധ കോടതികളില്‍ തീര്‍പ്പാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ കേസുകള്‍ മുമ്പോട്ട് കൊണ്ടുപോകുന്നത് ഇ.ഡി., ഇന്‍കംടാക്സ് തുടങ്ജി വിവിധ ഏജന്‍സികളാണ്. ഈ ഏജന്‍സികളെല്ലാം നടത്തിയ ചോദ്യം ചെയ്യലില്‍ പൂര്‍ണ്ണമായും സഹകരിച്ചുപോകുന്ന നിലപാടാണ് വീണാവിജയന് എടുത്തിട്ടുള്ളത്. അങ്ങിനെ പോകുമ്പോഴാണ് റെയ്ഡുകള്‍ ഇ.ഡി. പ്ലാന്‍ ചെയ്തിരിക്കുന്നത്. കെട്ടിച്ചമച്ച് ഉണ്ടാക്കിയ കേസില്‍ മകളായി പോയെന്ന കാരണത്താല്‍ അച്ഛനെ കുടുക്കാന്‍ നോക്കുകയാണ്.
പിണറായി വിജയന് പി.ബി. അംഗവും മുഖ്യമന്ത്രിയുമൊക്കെയായത് വലിയ സഹനത്തിലൂടെയാണ്. ഇതെല്ലാം അറിയാവുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പിണറായിയെ ആക്രമിക്കുന്നത് പാര്‍ട്ടിക്കെതിരേയുള്ള കടന്നാക്രമണമായിട്ടാണ് പാര്‍ട്ടി എടുക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ശക്തമായി പ്രതിരോധിക്കുമെന്നും ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും എം.വി.ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എതിര് രാഷ്ട്രീയപാര്‍ട്ടിയില്‍ നില്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ദ്രോഹിക്കുന്നതാണ് കേന്ദ്രത്തിന്റെ രീതി. രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാനുള്ള ഉപകരണമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതിനെ പലപ്പോഴും കോടതി വിമര്‍ശിച്ചിട്ടുണ്ട്. ഈ എടുത്ത കേസുകളില്‍ ഒന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കൂട്ടിലടച്ച തത്തയെന്നുമുള്ള പരാമര്‍ശങ്ങള്‍ പലപ്പോഴായി നടത്തിയിട്ടുള്ളത്. ഇപ്പോള്‍ ഇതിനെ ഉപയോഗിച്ച് പിണറായിയെ രാഷ്ട്രീയമായി കടന്നാക്രമിക്കാമെന്നുള്ളതാണ് ഇതിലെ ഉന്നമെന്ന് എല്ലാവര്ക്കും അറിയാം.
പിണറായി വിജയനെ ഈ കേസില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന്് കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് ഇവിടെ പരസ്യമായി ഉന്നയിച്ചത്. ബിജെപിയും യുഡിഎഫും ഒരേപോലെ ആവശ്യപ്പെട്ട കാര്യം പിണറായിയെ അറസ്റ്റ ചെയ്യണമെന്നതായിരുന്നു.
പ്രധാനമന്ത്രിയെ കാണുന്നതിന് ഇന്നലെയാണ് വി.ഡി. സതീശന് ഡല്‍ഹിയില്‍ എത്തിയത്. ഇതിന് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ ജയിലിലടച്ചു. പിന്നീട് ഈ ആരോപണം കഴമ്പുള്ളതല്ലെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി ചവറ്റുകൊട്ടയിലിട്ടു. ഭാവന ചമയ്ക്കലാണ് നടന്നതെന്നും പറഞ്ഞു. ഈ ഭാവന ചമയ്ക്ക്ല് തന്നെയാണ് ഇവിടെയും നടന്നിട്ടുള്ളത്. ഇന്ന് കേരളത്തിലെ രണ്ടു മന്ത്രിമാര്‍ ഇതില്‍ പേരുള്ളവരാണെന്ന് നമുക്കറിയാം. അതിന്റെ ഭാഗമായി അവര്‍ക്കെതിരേ കേസില്ലെന്നും പറഞ്ഞു.






