
തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ താരറാണിയായി നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു ശില്പ ഷെട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറവും ലൈംലൈറ്റിലും വെബ് സീരീസുകളിലും ഡാന്‍സ് റിയാലിറ്റി ഷോകളിലും ജഡ്ജായുമൊക്കെ ശില്പ തിളങ്ങി നില്‍ക്കുകയാണ്. അഭിനയത്തേക്കാളുപരി താരത്തിന്റെ ഫിറ്റ്നെസ്സും ഫാഷന്‍ മന്ത്രയും 50 കഴിഞ്ഞ പ്രായത്തിലും ഇരുപതികളിന്റെ സൗന്ദര്യവും അഴകളവുകളുമാണ്. പ്രായം റിവേഴ്സ് ഗിയറില്‍ സഞ്ചരിക്കുന്ന താരത്തിന്റെ ഫാഷന്‍ റാമ്പ് വോക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ ബോഡികോണ്‍ ഗൗണില്‍ സ്റ്റൈലിഷായിട്ടുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ശില്പ ഷെട്ടി കുന്ദ്ര. ലെമണ്‍ യെല്ലോ ബോഡി കോണ്‍ ഗൗണില്‍ ഇൻഡോ വെസ്റ്റേൺ ലുക്കിലാണ് താരം തിളങ്ങുന്നത്. വണ്‍ ഷോള്‍ഡര്‍ ഗൗണില്‍ ഹോട്ട് എലഗന്റ് ലുക്കിലെത്തിയ താരത്തിന്റെ എക്സ്പ്രെഷനുകളും ലുക്കും തരംഗമായി മാറുകയാണ്.
‘മാ ഹേ നാ’ എന്ന നോൺ-ഫിക്ഷൻ ഒറിജിനൽ കോമഡി കുക്കിംഗ് ഷോയില്‍ അവതാരകയാകുകയാണ് ശില്പ ഷെട്ടി. ആറ് ജെന്‍ സികളും അവരുടെ അമ്മമാരും പങ്കെടുക്കുന്ന ഈ ഷോ ജൂണ്‍ 15 മുതല്‍ സീ 5 ലൂടെയാണ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.






