തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി സംഘത്തിനു നേർക്ക് ആക്രമണം നടത്തിയത് പാർട്ടിക്കാരല്ല, പിണറായി വിജയനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആളുകളാണെന്ന് സിപിഎം. അണികളെ നിയന്ത്രിക്കാൻ എന്തുകൊണ്ട് പാർട്ടി നേതാക്കൾക്ക് സാധിച്ചില്ല എന്ന ചോദ്യത്തിനു മറുപടിയായി വി.ജോയ് എംഎൽഎയാണ് ഇക്കാര്യം പറഞ്ഞത്.
അക്രമത്തിൽ പങ്കെടുത്തവരിൽ ചിലർ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ ഉണ്ട് എന്ന നിലപാടിലാണ് പൊലീസ്. ഡിസിപിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം പാർട്ടി ഓഫീസിനു മുന്നിൽ നിലയുറപ്പിച്ചു. എന്നാൽ, അക്രമത്തിൽ പാർട്ടിക്കാർ പങ്കെടുത്തിട്ടില്ല എന്നും പ്രവർത്തകർക്ക് ജീവനുള്ളിടത്തോളം കാലം പാർട്ടി ഓഫീസിൽ പൊലീസിനെ കയറ്റില്ല എന്നും വി.ജോയ് പറഞ്ഞു. പൊലീസുകാർ പറയുന്നവരെ വിട്ടുകൊടുക്കാൻ സാധ്യമല്ല എന്നും ജോയ് പറഞ്ഞു.
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനു ശേഷം ഉദ്യോഗസ്ഥർ പുറത്തേക്ക് വന്ന വാഹനങ്ങൾ പാർട്ടി പ്രവർത്തകർ അടിച്ചു തകർത്തു. ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിനു പരിക്കുപറ്റി. ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു.

Comments