തിരുവനന്തപുരം: ‘10 വർഷം ഭരിച്ചിട്ടും 500 ഗ്രാം എംഡിഎംഎ പോലും പിടികൂടാനായില്ല’ എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയോട് ചോദിച്ചിരുന്നെങ്കിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് ചെന്നിത്തലയ്ക്ക് മനസ്സിലാക്കാമായിരുന്നുവെന്ന് പിണറായി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിയ കേരള പൊലീസ് ഹൈദരാബാദിലെ കുക്കട്പള്ളിയിൽ സിനിമാ നിർമാതാവ് നടത്തിയിരുന്ന അന്താരാഷ്ട്ര ലഹരിനിർമാണ ലാബ് കണ്ടെത്തി അടച്ചുപൂട്ടിയതായി പിണറായി ചൂണ്ടിക്കാട്ടി. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രാസവസ്തുക്കളും പിടിച്ചെടുത്തിരുന്നു.
രേവന്ത് റെഡ്ഡി ഭരിക്കുന്ന സംസ്ഥാനത്ത് സാധിക്കാത്ത നടപടിയാണ് കേരള പൊലീസ് അവിടെ നടത്തിയതെന്നും പിണറായി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് പാർലമെന്റിലെ കേന്ദ്രസർക്കാർ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
2025 ഫെബ്രുവരി 3ന് ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടി പ്രകാരം, 2022 മുതൽ മയക്കുമരുന്നിനെതിരെ ഏറ്റവും ശക്തമായ നടപടി സ്വീകരിച്ച സംസ്ഥാനം കേരളമാണെന്നും പിണറായി പറഞ്ഞു. ലഹരിക്കേസുകളിൽ രണ്ടാമതുള്ള സംസ്ഥാനത്തേക്കാൾ മൂന്നിരട്ടി അറസ്റ്റുകളാണ് കേരളത്തിൽ നടന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

Comments