മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെ.ടി. ജലീൽ എം.എൽ.എ. കാന്തപുരം സംസാരിച്ചത് മതശാസന സംബന്ധമായ കാര്യങ്ങളാണെന്നും, അദ്ദേഹം പറഞ്ഞതിൽ പൊതുസമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ജലീൽ പറഞ്ഞു.
മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ലെന്നും, അതേസമയം പുരോഗമനവാദികൾ അതിനെ എതിർക്കുന്നതും അവരുടെ അവകാശമാണെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജലീൽ, അന്ന് ഉണ്ടാകാതിരുന്ന തരത്തിലുള്ള കോലാഹലം ഇക്കാര്യത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞു.
ലീഗിന്റെയും ഹരിതയുടെയും നിലപാട് ഇസ്‌ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് മുസ്‌ലിംകളെ ജാഗ്രതപ്പെടുത്താൻ കാന്തപുരം പ്രസ്താവന നടത്തിയതെന്നും ജലീൽ കൂട്ടിച്ചേർത്തു.നബിദിന റാലിയുടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പല സ്ഥലങ്ങളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ടായതാണ് കാന്തപുരത്തെയും അദ്ദേഹത്തിന്റെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്നതടക്കമുള്ള പരാമർശങ്ങളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്.
സർക്കുലർ പൊതുസമൂഹത്തിൽ വലിയ വിവാദമായിട്ടും മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് കെ.ടി. ജലീലിന്റെ പ്രതികരണം.

Comments