
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തേ ഒന്പത് ജില്ലകളിലായിരുന്നു മഴ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില് കൂടി മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടായി. കോഴിക്കോട് ജില്ലയില് ഇടത്തരം അല്ലെങ്കില് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അന്പത് കിലോമീറ്റര് വേഗതയില് കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോടിന് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.
നാളെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. അതേസമയം ഞായര് (31-05-2026), തിങ്കള് (01-06-2026), ചൊവ്വ (02-06-2026) ദിവസങ്ങളില് മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അഞ്ച് ജില്ലകളിലും യെല്ലോ അലേര്ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.







Comments