
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥ ര്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്ര ഏജന്‍സി. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം നേതാ ക്കള്‍ക്ക് പങ്കുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. അക്രമക്കേസിലെ പ്രതികളുടെ വീടുകള്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിക്കുന്നത് ഇതിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ഉന്നത ഉദ്യോഗസ്ഥര്‍ ഡയറക്ടറേറ്റിന് ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റി പ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. വേണ്ടത്ര സമയമുണ്ടായിട്ടും പൊലീസ് ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റെയ്ഡ് വിവരം പൊലീസിനെ അറിയിച്ചില്ലെന്നത് മതിയായ കാരണമല്ലെന്നും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ചുമതല നല്‍കിയിരുന്നില്ലെന്നാണ് സംഭവത്തില്‍ ഡിഐജിയുടെ വിശദീകരണം. കമ്മീഷണറുടെ അഭാവത്തില്‍ പകരം ചുമതല നല്കിയി ല്ലെന്ന് അഭ്യന്തര വകുപ്പിന് നല്കിയ വിശദീകരണത്തില്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന നിലപാടിലാണ് ഇ ഡി. പ്രതി കളുടെ വീട് നേതാക്കള്‍ സന്ദര്‍ശിക്കുന്ന സാഹചര്യമുണ്ട്. നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും പറഞ്ഞു.
ഇതെല്ലാം തെളിയിക്കുന്നത് നേതാക്കളുടെ പങ്കാണ്. കൊച്ചി സോണല്‍ ഓഫീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇ ഡി ഡയറക്ടറേറ്റിന് കൈമാറി. ഡ യറക്ടറേറ്റില് നിന്ന് അനുമതി ലഭിച്ചാല്‍ കേസില്‍ കക്ഷി ചേരാനാണ് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതേസമയം കേസില്‍ കൂടു തല്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങുകയാണ് പൊലീസ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാതെ വന്നതോടെ യാണ് നീക്കം. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതികള്‍ക്കായി പൊലീസ് പരിശോധന തുടരുകയാണ്.






