കൊൽക്കത്ത: കൊൽക്കത്തയിലെ പ്രശസ്തമായ സുരേന്ദ്രനാഥ് കോളേജിലെ സ്റ്റുഡന്റ്സ് യൂണിയൻ മുറിയിൽ നിന്ന് ചിതലെടുത്ത നിലയിൽ വൻതോതിൽ പണം കണ്ടെടുത്തതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. കോളേജ് അധികൃതർ നടത്തിയ പരിശോധനയിലാണ് പഴയ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ കണ്ടെത്തിയത്. വർഷങ്ങളായി പൂട്ടിയിട്ടിരുന്ന മുറിയിലായിരുന്നു ഈ പണം സൂക്ഷിച്ചിരുന്നത്. വലിയൊരു ഭാഗം നോട്ടുകളും ചിതൽ തിന്ന് നശിച്ച അവസ്ഥയിലായിരുന്നു.
യൂണിയൻ മുറിയിലെ പഴയൊരു മര അലമാരയിൽ നിന്ന് രണ്ട് വലിയ പെട്ടികളിലായി സൂക്ഷിച്ച ഒരു കോടിയിലധികം രൂപയാണ് കണ്ടെടുത്തത്. 100, 500 രൂപ നോട്ടുകളുടെ കെട്ടുകളായിരുന്നു ഇവ. എന്നാൽ ദീർഘകാലമായി ഇവിടെ സൂക്ഷിച്ചിരുന്നതിനാൽ ഭൂരിഭാഗവും ചിതലെടുത്ത നിലയിലായിരുന്നു. ഇതിനുപിന്നാലെ ക്യാമ്പസിൽ നടത്തിയ വിശദമായ തിരച്ചിലിൽ എയർകണ്ടീഷണർ, അറ്റാച്ച്ഡ് ബാത്റൂം, വിലകൂടിയ കിടക്കകൾ എന്നിവയടങ്ങിയ രണ്ട് ആഡംബര കിടപ്പുമുറികളും കണ്ടെത്തി. കൂടാതെ കോളേജ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് നിരവധി മദ്യക്കുപ്പികളും, വിദ്യാർത്ഥികളുടെ കോമൺ റൂമിൽ നിന്ന് കോണ്ടം പാക്കറ്റുകളും, കറുത്ത കവറിൽ ഒളിപ്പിച്ച നിലയിൽ ഒരു റിവോൾവറും (തോക്ക്) പോലീസ് കണ്ടെടുത്തു.
കോളേജ് അധികൃതർ നൽകുന്ന വിവരമനുസരിച്ച്, ടി.എം.സി നേതാവായ ദേബാശിഷ് ബന്ദോപാധ്യായയും മകൻ ശിബാശിഷുമാണ് ഈ മുറികൾ ഉപയോഗിച്ചിരുന്നത്. കോളേജ് ജീവനക്കാരെക്കൊണ്ട് ഈ മുറികളിൽ വെച്ച് നേതാക്കൾക്ക് മസാജ് ചെയ്യിപ്പിച്ചിരുന്നതായും ആക്ഷേപമുണ്ട്.
ബംഗാളിലെ കോളേജുകളിൽ 2019 മുതൽ കാമ്പസ് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ വർഷം സൗത്ത് കൽക്കട്ട ലോ കോളേജിലെ യൂണിയൻ മുറിയിൽ വെച്ച് 24 വയസ്സുള്ള വിദ്യാർത്ഥിനി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടർന്ന്, കോളേജുകളിലെ യൂണിയൻ മുറികൾ പൂട്ടാൻ കൽക്കട്ട ഹൈക്കോടതി തൃണമൂൽ സർക്കാരിനോട് ഉത്തരവിട്ടിരുന്നു. തുടർന്ന് 2025-ലാണ് ഈ മുറി പൂട്ടിയത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കോളേജ് യൂണിയൻ ഫണ്ടുകളുടെ ഓഡിറ്റിംഗിന് ഉത്തരവിട്ടതോടെയാണ് ഒരു വർഷത്തിന് ശേഷം ഈ മുറി വീണ്ടും തുറന്നത്.
ഒരു വർഷത്തെ സാധാരണ യൂണിയൻ ഫീസ് പിരിവിലൂടെ ഇത്രയും വലിയ തുക ലഭിക്കില്ലെന്നും കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട വൻ മാഫിയയാണ് ഇതിന് പിന്നിലെന്നും ബിജെപി ആരോപിച്ചു. തൃണമൂൽ ഛാത്ര പരിഷത്ത് നേതാക്കൾ കോളേജ് പ്രവേശനത്തിനായി വിദ്യാർത്ഥികളിൽ നിന്ന് 20,000 മുതൽ 50,000 രൂപ വരെ വാങ്ങിയിരുന്നതായി ബിജെപി എംഎൽഎ സജൽ ഘോഷ് ആരോപിച്ചു. ഈ കള്ളപ്പണം മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയായ കാളിഘട്ടിലേക്കാണ് പോയതെന്നും അദ്ദേഹം ആരോപിച്ചു.

Comments