
ബംഗളൂരു: ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാരമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകിയതോടെ, സംസ്ഥാനത്ത് ദീർഘനാളായി നിലനിന്നിരുന്ന നേതൃതർക്കത്തിനാണ് ഇതോടെ അന്ത്യമായത്. അദ്ദേഹത്തോടൊപ്പം
ലോക് ഭവൻ ഗ്ലാസ് ഹൗസിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകവും ഔദ്യോഗിക രഹസ്യസംരക്ഷണ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി
കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ കർണാടകയുടെ 34-മത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രി വിഡി സതീശനും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇത് നേതൃമാറ്റത്തിന് പാർട്ടി നൽകുന്ന ഐക്യദാർഢ്യത്തെ പ്രതിഫലിപ്പിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ശിവകുമാർ വിവിധ മതനേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങുകയും തന്റെ മാതാവിനെ കണ്ട് ആദരവ് അർപ്പിക്കുകയും ചെയ്തു. പാർട്ടിക്ക് ശിവകുമാർ നൽകിയ ദീർഘകാല സേവനങ്ങളെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു പ്രശംസിച്ചു. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ നയങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസവും സുഖു പ്രകടിപ്പിച്ചു.






