തൃശൂര്‍: കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ്ഗോപി. അമിത്ഷായും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം നിലപാട് അറിയിച്ചതായിട്ടാണ് സൂചനകള്‍. സിനിമമേഖലയില്‍ സജീവമാകണമെന്ന സാഹചര്യമാണ് താരം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.
മന്ത്രിയുടെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട പ്രശ്നം സുരേഷ്ഗോപി നേരിടുന്നുണ്ട്. നേരത്തേ കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും സുരേഷ്ഗോപിക്ക് കിട്ടിയത് സഹമന്ത്രി സ്ഥാനമായിരുന്നു. ഈ പദവി ലഭിച്ചപ്പോഴും സുരേഷ്ഗോപി തന്നെ ഒഴിവാക്കണമെന്ന് സുരേഷ്ഗോപി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ അനേകം സിനിമകള്‍ മുന്നിലുള്ള താരത്തിന് സിനിമാ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയോടെ സഹമന്ത്രിസ്ഥാനത്തുനിന്ന് ജോര്‍ജ് കുര്യനെയും നീക്കാന്‍ സാധ്യതയുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടികയില്‍ നിലവില്‍ ജോര്‍ജ് കുര്യന്റെ പേരില്ല.
മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് കുര്യന്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയാണ് ജോര്‍ജ് കുര്യന്. 2024 ഓഗസ്റ്റിലാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും.
മധ്യപ്രദേശില്‍ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് കുര്യന് കാഞ്ഞിരപ്പള്ളിയില്‍ ജനവിധി തേടിയെങ്കിലും കനത്ത തിരിച്ചടിയാണുണ്ടായത്.

Comments