
ചെന്നൈ : കെ.പളനിസാമി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടിയതുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളില്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് സയച്ചു. പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന് വിശ്വാസ വോട്ടെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സ്പീക്കറോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് റദദാക്കി വീണ്ടും സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് സ്റ്റാലിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.
വിശ്വാസ വോട്ടെടുപ്പ് ദിവസം രൂക്ഷമായ സംഘര്‍ഷമാണ് തമിഴ്നാട് നിയമസഭയില്‍ അരങ്ങേറിയത്. പനീര്‍ശെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സ്റ്റാലിന് അടക്കമുള്ള ഡിഎംകെ അംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡിനെ വെച്ച് ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു.






