
അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്ന ആക്ഷേപമുയർത്തിയ ജി സുധാകരന് മറുപടിയുമായി അമ്പലപ്പുഴ മുൻ എംഎൽഎ എച്ച് സലാം രംഗത്ത്. കള്ള് വാങ്ങിക്കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരാളെ പോലെ സുധാകരൻ അധപതിച്ചുവെന്നും അദ്ദേഹം രാഷ്ട്രീയ കോമാളിയാണെന്നും സലാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നാട്ടില്‍ വേറെയാര്‍ക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങള്‍ കാണിക്കുന്ന അവധാനത ദൗര്‍ബല്യമാണെന്ന് കരുതരുത്. പിണറായി വിജയന് എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം മറന്നു പോകരുത്. അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ല. താൻ മത്സരിച്ച നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി അല്ലാതിരുന്ന ജി സുധാകരന് എന്തിനാണ് പണം പിരിച്ചതെന്നും പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താന്‍ തയ്യാറാണോ എന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ പുതുതായി ആരംഭിച്ച എംഎൽഎ ഓഫീസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സുധാകരൻ പിണറായിയെയും ബാലഗോപാലിനെയും പരസ്യമായി വിമർശിച്ചത്. ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ല എന്നായിരുന്നു ആക്ഷേപം. ഇതൊടെ അമ്പലപ്പുഴയിൽ സിപിഎം-സുധാകരൻ പോര് മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.






