Authored by Web Desk | Last updated: 08 Jun 2026, 11:36 AM | 1 min read
photo-www.instagram.com/manju.warrier/
നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്ന് നടി മഞ്ജു വാര്യർ. അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
ഗീതുവിനൊപ്പമുള്ള ഒരു മനോഹര ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ ആശംസ. 'ഹാപ്പി ബർത്ത്ഡേ ലവ്' എന്നാണ് ചിത്രത്തോടൊപ്പം മഞ്ജു വാര്യർ കുറിച്ചത്.
ഒന്നു മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഗീതു മോഹൻദാസ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഗീതു, പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി. തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, നമ്മൾ തമ്മിൽ, അകലെ എന്നിവയൊക്കെ ഗീതുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അഭിനയത്തിന് പുറമെ സംവിധായിക എന്ന നിലയിലും ഗീതു മോഹൻദാസ് തന്റെ കഴിവ് തെളിയിച്ചു.
അതേസമയം 'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. കന്നഡ സൂപ്പർസ്റ്റാർ യഷ് നായകനാകുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ഗീതുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട ബിഹൈൻഡ് ദി സീൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.