
കേരളത്തില്‍ വന്യജീവി ആക്രമണങ്ങള്‍ ദിനംപ്രതി രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതില്‍ മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പ്രസ്താവിച്ചു.
വന്യജീവി ആക്രമണ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതിക സംവിധാനങ്ങള്‍, ഡ്രോണുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍, റിയല്‍ ടൈം മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ വ്യാപകമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കുന്ന ഇടത്-വലത് മുന്നണികളുടെ അപകട രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.






